Connect with us

Kerala

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍ പ്രതിരോധിച്ചത് സാധാരണക്കാര്‍: മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികള്‍ അവയവ മാറ്റത്തിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

Published

|

Last Updated

മലപ്പുറം കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബേങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖല സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു.

അതേ സമയം സ്വകാര്യ ആശുപത്രികള്‍ അവയവ മാറ്റത്തിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിതമായ നിരക്കില്‍ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest