Connect with us

First Gear

വാഹനങ്ങൾക്ക്‌ ഏതാണ്‌ നല്ല ഹെഡ്‌ലൈറ്റ്‌?

നിലവിൽ വിപണിയിലുള്ള ഏറ്റവും നൂതനമായ ഹെഡ്‌ലൈറ്റ് സാങ്കേതികവിദ്യ ലേസർ ലൈറ്റിംഗാണ്.എന്നാൽ ഏറ്റവും വിലപിടിപ്പുള്ള ഇവ എല്ലാവർക്കും ഓപ്‌ഷൻ അല്ല.

Published

|

Last Updated

രാത്രിയിൽ വാഹനം ഓടിക്കുന്നവർ എല്ലായിപ്പോയും ഹെഡ്‌ലൈറ്റിനെക്കുറിച്ച്‌ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കും. ഇപ്പോൾ പല തരത്തിലുള്ള ഹെഡ്‌ലൈറ്റുകളുമായാണ്‌ വാഹനങ്ങൾ വിപണിയിൽ എത്തുന്നത്‌. പവർ കൂടിയത്‌ ചിലപ്പോൾ വിപരീത ഗുണവും ഉണ്ടാക്കാറുണ്ട്‌. വിവിധ തരം ഹെഡ്‌ലൈറ്റുകളെക്കുറിച്ച്‌ അറിഞ്ഞിരിക്കാം.

  1.  ഹാലൊജൻ ലൈറ്റുകൾ – പുതിയ കാറുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റുകളാണ് ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ. ബൾബിനുള്ളിലെ ടങ്സ്റ്റൺ ഫിലമെൻ്റിലൂടെ വൈദ്യുത പ്രവാഹം കടന്നുപോകുന്നതിലൂടെയാണ് അവ പ്രവർത്തിക്കുന്നത്. ബൾബിനുള്ളിലെ ഫിലമെൻ്റ് നീരാവി പുറത്തുവിടുന്നു, ഇത് ബൾബിൽ അടങ്ങിയിരിക്കുന്ന ഹാലൊജൻ വാതകവുമായി ഇടപഴകുകയും സാധാരണ ബൾബിനെക്കാൾ പ്രകാശം നൽകുകയും ചെയ്യുന്നു. നിസ്സാൻ, കിയ , മിത്സുബിഷി എന്നിവയുടെ ചില മോഡലുകൾ ഹാലൊജനിലാണ്‌ വരുന്നത്‌. എൽഇഡി ഹെഡ്‌ലൈറ്റുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ഇവയ്‌ക്കുണ്ട്‌.
  2.  എച്ച്‌ഐഡി ലൈറ്റുകൾ – ബൾബിനുള്ളിലെ ടങ്സ്റ്റൺ ഇലക്‌ട്രോഡുകൾക്കിടയിൽ കടന്നുപോകുന്ന, അയോണൈസ്ഡ് വാതകത്തിലൂടെയോ പ്ലാസ്മയിലൂടെയോ സഞ്ചരിക്കുന്ന വൈദ്യുത ആർക്കുകളുടെ ശക്തി ഉപയോഗിച്ചാണ് എച്ച്‌ഐഡി ലൈറ്റുകൾ പ്രവർത്തിക്കുന്നത്. എച്ച്ഐഡി ലൈറ്റുകൾ അവയുടെ ഊർജ്ജത്തിൻ്റെ ഗണ്യമായ ഒരു ഭാഗം (ഏകദേശം 30%) ഇൻഫ്രാറെഡ് വികിരണമായി പാഴാക്കുകയും ലൈറ്റിംഗ് ഔട്ട്പുട്ടിനെ ബാധിക്കുന്നു എന്നതുമാണ്‌ ഇതിനുള്ള പോരായ്‌മ. എച്ച്ഐഡി ബൾബുകൾക്ക് പ്രായമാകുമ്പോൾ, അവയുടെ ല്യൂമൻ ഔട്ട്പുട്ടിൽ കാര്യമായ അപചയം അനുഭവപ്പെടാം. 10,000 മണിക്കൂർ പ്രവർത്തനത്തിന് ശേഷം ദൃശ്യപ്രകാശത്തിൽ 70% ഇടിവ് സംഭവിച്ചേക്കാം, ഇത് അവയുടെ ദീർഘകാല പ്രകടനത്തെയും വിശ്വാസ്യതയെയും ബാധിക്കും. എച്ച്‌ഐഡി ലൈറ്റ്‌ സിസ്റ്റങ്ങളും ഗണ്യമായ അളവിൽ അൾട്രാവയലറ്റ് (UV) വികിരണം പുറപ്പെടുവിക്കുന്നു എന്നതും പോരായ്‌മയാണ്‌.
  3.  എൽഇഡി ലൈറ്റുകൾ –  നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ലൈറ്റുകളാണ്‌ എൽഇഡി. വളരെ ഊർജ്ജക്ഷമതയുള്ള ഹെഡ്‌ലൈറ്റാണ് ഇത്‌. ഈ ഹെഡ്‌ലൈറ്റുകൾ വൈവിധ്യമാർന്നതും ബൾബുകൾ പല വലുപ്പത്തിലുമുള്ളതാണ്‌. പ്രകാശത്തോടൊപ്പം സ്‌റ്റൈലും നൽകാം എന്നതിനാൽ ഇതാണ്‌ ഇപ്പോൾ ഹെഡ്‌ലൈറ്റുകളിൽ താരം.
  4. ലേസർ –  നിലവിൽ വിപണിയിലുള്ള ഏറ്റവും നൂതനമായ ഹെഡ്‌ലൈറ്റ് സാങ്കേതികവിദ്യ ലേസർ ലൈറ്റിംഗാണ്. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള ഇവ എല്ലാവർക്കും ഓപ്‌ഷൻ അല്ല. പേരുപോലെ ലൈറ്റുകൾ വാതകം കത്തിക്കാൻ ലേസറാണ്‌ ഉപയോഗിക്കുന്നത്‌. മുൻനിര വാഹനങ്ങൾക്ക്‌ നിലവിൽ ഇത്‌ ഉപയോഗിക്കുന്നുണ്ട്‌.
  5. ഇലക്ട്രിക് ലൈറ്റുകൾ –  ഇലക്ട്രിക് ഹെഡ്‌ലൈറ്റുകൾ, അല്ലെങ്കിൽ കാർ ഹെഡ്‌ലാമ്പുകൾ, ആദ്യകാലത്ത്‌ വാഹനത്തിൻ്റെ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന വിളക്കുകളായിരുന്നു. ഡ്രൈവർമാരെ രാത്രിയിലോ വെളിച്ചം കുറഞ്ഞ സാഹചര്യത്തിലോ റോഡ് കാണാൻ സഹായിക്കുകയായിരുന്നു ഇത്‌ ലക്ഷ്യമിട്ടിരുന്നത്‌.