Connect with us

chandy oommen

അടുത്ത പൂരത്തിന് ചാണ്ടി ഉമ്മൻ ഏത് പാർട്ടിക്കാരൻ ആയിരിക്കും?

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ വച്ചു കോടിയേരി ബാലകൃഷ്ണൻ ഈ പുതുവിശ്വാസിയെ ചെമ്പട്ടു പുതപ്പിച്ച് സ്വീകരിച്ചു.

Published

|

Last Updated

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഈ വർഷത്തെ തൃശൂർ പൂരം കാണിക്കാൻ കൊണ്ടുനടന്ന തൃശൂർ ഡി സി സി സെക്രട്ടറിയും മണലൂർ നിയമസഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന വിജയ് ഹരി കഴിഞ്ഞ ദിവസം സി പി എമ്മിൽ എത്തിയെന്നും അടുത്ത പൂരത്തിന് ചാണ്ടി ഉമ്മൻ ഏത് പാർട്ടിക്കാരൻ ആയിരിക്കുമെന്നും അഡ്വ.എ ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നു കാണുന്നവരെ നാളെ കാണുന്നില്ല എന്നു പറയുന്നത് എത്ര സത്യമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ഇന്നു കാണുന്നവരെ നാളെ കാണുന്നില്ല എന്നു പറയുന്നത് എത്ര സത്യം!

മെയ് പത്താം തീയതി ചാണ്ടി ഉമ്മനെ തൃശ്ശൂർ പൂരം കാണിക്കാൻ കൊണ്ടുനടന്ന വിജയ് ഹരി ( മണലൂരെ തോറ്റ എമ്മല്ലെ, ഡിസിസി സെക്രട്ടറി), മെയ് ഇരുപത്തെട്ടാം തീയതി മാനസാന്തരം വന്ന് മാർക്സിസ്റ്റ് പാർട്ടിയിൽ അഭയം തേടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ വച്ചു കോടിയേരി ബാലകൃഷ്ണൻ ഈ പുതുവിശ്വാസിയെ ചെമ്പട്ടു പുതപ്പിച്ച് സ്വീകരിച്ചു.
2023 ഏപ്രിൽ 30നാണ് അടുത്ത പൂരം. അപ്പോൾ ചാണ്ടി ഉമ്മൻ ഏത് പാർട്ടിക്കാരൻ ആയിരിക്കും?

Latest