Connect with us

Kerala

പരാതി അന്വേഷിച്ച് മടങ്ങവെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; എക്‌സൈസ് വനിതാ ഓഫീസര്‍ മരിച്ചു

ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ പാറ്റൂരിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| പരാതി അന്വേഷിച്ച് മടങ്ങവെ എക്‌സൈസ് വനിതാ ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗര്‍ റസിഡന്‍സ് ടിസി 08/1765ല്‍ എന്‍ ഷാനിദ(37) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ (മണ്ണന്തല) വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായിരുന്നു ഷാനിദ.

ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ പാറ്റൂരിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. പേട്ട സ്വദേശിനി നല്‍കിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.

പരുക്കേറ്റ ഷാനിദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുമല മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കി. ഭര്‍ത്താവ് നസീര്‍ സൗദി അറേബ്യയിലാണ്.

 

 

 

Latest