Kerala
ഒപ്പനക്കിടെ കുപ്പിവളപൊട്ടി കൈത്തണ്ട മുറിഞ്ഞു ; തളരാതെ പാട്ടുപാടി പൂര്‍ത്തിയാക്കി മിന്‍ഹ ഫാത്തിമ
വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ ഫാത്തിമ.

കൊല്ലം | ഒപ്പനവേദിയില്‍ മൊഞ്ചത്തിമാര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ തൊട്ടടുത്ത് പാട്ടുപാടുന്ന മിന്‍ഹ ഫാത്തിമ വേദന കടിച്ചമര്‍ത്തുകയായിരുന്നു. ഒപ്പന കളിക്കുന്നവര്‍ക്കൊപ്പം തന്നെ പാട്ടുസംഘവും കൈ കൊട്ടി പാടണം. ഒപ്പന അവസാനത്തിലേക്ക് കടക്കുന്നതിനിടെ മിന്‍ഹയുടെ കുപ്പിവള പൊട്ടി കൈത്തണ്ടയില്‍ തുളച്ചുകയറി.ചോര പൊടിഞ്ഞിട്ടും വേദന കടിച്ചമര്‍ത്തി പാട്ടു പൂര്‍ത്തിയാക്കുകയായിരുന്നു മിന്‍ഹ. പാട്ടുകാര്‍ നല്‍കുന്ന ഊര്‍ജം കളിക്കാര്‍ക്ക് ചുവട് വെക്കാന്‍ ഏറെ വിലപ്പെട്ടതാണെന്ന പൂര്‍ണബോധ്യം മിന്‍ഹയ്ക്ക് ഉണ്ടായിരുന്നു.അതിനാല്‍ അസഹ്യമായ വേദനയുണ്ടായിട്ടും അവള്‍ തളരാതെ വേദിയില്‍ പിടിച്ച് നിന്നു.
മത്സരശേഷം ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് കൈയില്‍ തറച്ചുകിടന്ന കുപ്പിവള കഷ്ണം പുറത്തെടുത്തത്.
വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ ഫാത്തിമ.