Connect with us

National

അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ടോള്‍പ്ലാസ ജീവനക്കാര്‍ കിണറ്റില്‍ വീണ് മുങ്ങിമരിച്ചു

പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായെത്തി ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശ് ദേശീയപാത-44ലെ ദഗരി ടോള്‍ പ്ലാസയിലെ രണ്ട് ജീവനക്കാര്‍ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. മുഖം മൂടി ധരിച്ചെത്തിയ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്ന് അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആഗ്ര സ്വദേശി ശ്രീനിവാസ് പരിഹാര്‍ , നാഗ്പൂര്‍ സ്വദേശി കണ്ടേലെ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

മുഖം മൂടി ധരിച്ചെത്തിയവര്‍ ജീവനക്കാരുമായി ടോള്‍ നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് അക്രമാസക്തരായ പ്രതികള്‍ ടോള്‍ കൗണ്ടറുകളുടെ വാതിലുകളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ ഭയപ്പെട്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ഒരു പറമ്പിലെ കിണറ്റില്‍ വീണത്. പ്രതികള്‍ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

---- facebook comment plugin here -----

Latest