Kerala
ലോറിയില്‍ നിന്നും പാറ ഇറക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു; യുവാവിന് പരുക്ക്
ലോറിയിലെ സഹായി രാഹുല്‍ (38) ആണ് കിണറ്റില്‍ വീണത്.
അടൂര്‍ | ലോറിയില്‍ നിന്നും പാറ ഇറക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് യുവാവിന് പരുക്കേറ്റു. ലോറിയിലെ സഹായി രാഹുല്‍ (38) ആണ് കിണറ്റില്‍ വീണത്. ഇയാളുടെ വലതു കാലിനാണ് പരുക്കേറ്റത്.
മുന്നാളത്ത് ടിപ്പര്‍ ലോറിയില്‍ നിന്നും പാറ ഇറക്കുന്നതിനിടയില്‍ കുടുങ്ങിയ കല്ല് കമ്പികൊണ്ട് നീക്കുന്നതിനിടെയാണ് രാഹുല്‍ കാല്‍വഴുതി സമീപത്തെ കിണറ്റില്‍ വീണത്.
നാട്ടുകാരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാഹുലിനെ കരയ്‌ക്കെത്തിച്ച ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----