Editors Pick
നഖങ്ങളിലെ വെള്ളപ്പാടുകൾ കോടികൾ അല്ല! ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്!
നഖത്തിലെ ഈ പാടുകൾ മാത്രമല്ല മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും സിങ്കിന്റെ കുറവ് കാരണം ഉണ്ടായേക്കാം.
കുട്ടിക്കാലങ്ങളിലൊക്കെ നഖങ്ങളിൽ വെള്ളപ്പാടുകൾ കാണുമ്പോൾ വീട്ടിൽ നിന്ന് മുതിർന്നവർ പറയുന്നത് കേൾക്കാം. കോടി കിട്ടാൻ ഉണ്ടല്ലോ എന്ന്. ഇത് യാഥാർത്ഥ്യമല്ല എന്ന് നമുക്കറിയാം. എന്താണ് നഖത്തിൽ ഇത്തരം വെള്ളപാടുകൾ കാണുന്നതിന് പിന്നിലെ യഥാർത്ഥ കാരണം എന്ന് നോക്കാം.
നമ്മുടെ ശരീരത്തിൽ സിങ്കിന്റെ കുറവാണ് നഖത്തിലെ വെള്ളപാടിന് പ്രധാനമായും കാരണമാകുന്നത്. പൊതുവേ ഇത്തരം പാട് വരുമ്പോൾ മുതിർന്നവർ പറയാറുള്ള മറ്റൊരു കാര്യമാണ് കാൽസ്യ കുറവാണ് എന്നത്. എന്നാൽ കാൽസ്യ കുറവല്ല ശരീരത്തിലെ സിങ്കിന്റെ കുറവാണ് ഈ ഒരു അടയാളത്തിന് കാരണം.
നഖത്തിലെ ഈ പാടുകൾ മാത്രമല്ല മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും സിങ്കിന്റെ കുറവ് കാരണം ഉണ്ടായേക്കാം.ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, പ്രതിരോധശേഷി കുറയുക, മുഖത്തും കൈകളിലും എല്ലാം ചുളിവുകൾ രൂപപ്പെടുക എന്നിവയെല്ലാം ഇതിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
സിങ്ക് അടങ്ങിയ പാല്, ചിക്കൻ തൈര് നട്സ് എന്നിവയെല്ലാം കഴിച്ച് ഇതിന്റെ അപര്യാപ്തത നമുക്ക് പരിഹരിക്കാവുന്നതാണ്.