Connect with us

Health

മലേറിയ വാക്സീന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം

കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്‌സീനാണ് R21/Matrix-M 

Published

|

Last Updated

ന്യൂഡല്‍ഹി|പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച മലേറിയ വാക്സീന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ)അംഗീകാരം. നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ ഈ വാക്‌സീന്‍ നല്ല സുരക്ഷയും ഉയര്‍ന്ന ഫലപ്രാപ്തിയും നല്‍കുന്നതായി കണ്ടെത്തി.കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്‌സീനാണ് ഇതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് R21/Matrix-M മലേറിയ വാക്സീന്‍ വികസിപ്പിച്ചത്. നൊവവാക്സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു വാക്സീന്‍ നിര്‍മാണം. പ്രതിവര്‍ഷം 10 കോടി ഡോസ് മലേറിയ വാക്സീന്‍ നിര്‍മിക്കാനുള്ള ശേഷി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കുണ്ട്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്ന് കമ്പനി അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിനാല്‍ R21/Matrix-M വാക്‌സിന്‍ ഡോസുകള്‍ അടുത്ത വര്‍ഷം തന്നെ വിപുലമായ റോള്‍ ഔട്ട് ആരംഭിക്കാന്‍ തയ്യാറാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവല്ല പറഞ്ഞു. നിലവില്‍ ഘാന, നൈജീരിയ, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സീന്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.