Connect with us

Kasargod

സമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ആരാണ് അധികാരം നല്‍കിയത്?: കെ ടി ജലീല്‍

മുസ്‌ലിംകളുടെ ബാപ്പയാകാന്‍ ജമാഅത്തെ ഇസ്‌ലാമി നോക്കേണ്ടെന്നും ജലീല്‍

Published

|

Last Updated

കാസര്‍കോട് | ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി മുസ്‌ലിംകളുടെ ബാപ്പയാകാന്‍ ജമാഅത്തെ ഇസ്‌ലാമി നോക്കേണ്ടെന്ന് കെടി ജലീല്‍ എം എല്‍ എ. ഇന്ത്യന്‍ മുസ്‌ലിംകളില്‍ അര ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്ക് സമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഒരുമാസം മുമ്പ് രഹസ്യമായി നടത്തിയ ചര്‍ച്ച ജമാഅത്തെ ഇസ്‌ലാമിയും അവരുടെ മാധ്യമങ്ങളും ഒളിപ്പിച്ചുവെച്ചു. കഴിഞ്ഞ ജനുവരി 14ന് ആണ് ചര്‍ച്ച നടന്നത്. അതുകഴിഞ്ഞു ജനുവരി 26നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പത്രം ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിന് ഒരുദിവസം മുമ്പ് ഇന്ത്യാ ടുഡേ ഈ സംഭാഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് ജമാഅത്തെ ഇസ്‌ലാമി വിശദീകരിക്കാന്‍ നിര്‍ബന്ധിതരായത്. ഇതുകഴിഞ്ഞു ഫെബ്രുവരി 10നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ജലീൽ പറഞ്ഞു.

എന്തൊക്കെ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച ചെയ്തതെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അവരുടെ പത്രത്തിന് പേപ്പര്‍ വേണമെന്നും അത് ചുരുങ്ങിയ വിലയ്ക്ക് കിട്ടണമെന്നും അവരുടെ ചാനലിന് മേലുള്ള നിരോധനവുമായി ബന്ധപ്പെട്ടതും ഉള്‍പെടെയുള്ള കാര്യങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ആര്‍ എസ് എസുമായോ മറ്റാരെങ്കിലുമായോ സംസാരിക്കുന്നതില്‍ തെറ്റില്ല.
എന്നാല്‍, ഇന്ത്യയില്‍ മുസ്‌ലിം വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആരുമായി ചര്‍ച്ച ചെയ്താണ് അതിന്റെ അജണ്ട തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരില്‍ നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ടാണ് സി പി എമുമായി ആര്‍ എസ് എസ് ചര്‍ച്ച നടത്തിയത്. അങ്ങനെയൊരു വിഷയം ജമാഅത്തെ ഇസ്‌ലാമിയുമായും ആര്‍ എസ് എസുമായും ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടായിട്ടുണ്ടോ. ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസുകള്‍ തകര്‍ക്കുകയോ പ്രവര്‍ത്തകരെ മര്‍ദിക്കുകയോ മറ്റുള്ള കാര്യങ്ങള്‍ ഉണ്ടയിട്ടുണ്ടോ. അത്തരം വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ചര്‍ച്ച ചെയ്യാം. ഇന്ത്യാ ടുഡേ വാര്‍ത്ത പുറത്ത്‌കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ അവര്‍ ആര്‍ എസ് എസുമായി നടത്തിയ ചര്‍ച്ച രഹസ്യമാക്കി വെക്കുമായിരുന്നില്ലേയെന്നും ജലീല്‍ ചോദിച്ചു.