Connect with us

Editors Pick

ആരാണ്‌ ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ?

വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 10 എയർലൈനുകളെ അറിയാം:

Published

|

Last Updated

ലോകത്ത് 5,000-ത്തിലധികം എയർലൈനുകൾ ഉണ്ട്. എന്നാൽ വിമാനങ്ങളുടെ എണ്ണവും സർവീസും വരുമാനവും കൊണ്ട്‌ ചിലർ വേറിട്ടുനിൽക്കുന്നു. ആരാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനി? വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 10 എയർലൈനുകളെ അറിയാം:

ഡെൽറ്റ എയർലൈൻസ്

1924ൽ സ്ഥാപിതമായ യുഎസ്‌ വിമാനകമ്പനിയാണ്‌ ഡെൽറ്റ. 900 വിമാനങ്ങളുമായി ലോകമെമ്പാടും ഡെൽറ്റയ്‌ക്ക്‌ സർവീസുണ്ട്‌. 2023ൽ 7313 കോടി ഡോളറാണ്‌ ഡെൽറ്റയുടെ വരുമാനം.

അമേരിക്കൻ എയർലൈൻസ്

വരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള വിമാന കമ്പനി അമേരിക്കൻ എയർലൈൻസ്‌ ആണ്‌. 2023 ജനുവരിയിലെ കണക്കനുസരിച്ച് 6678 കോടി ഡോളറാണ്‌ വരുമാനം. പേരുപോലെ ഇതും അമേരിക്കൻ കമ്പനിയാണ്‌. 2013-ൽ അമേരിക്കൻ എയർലൈൻസും യുഎസ് എയർവേയ്സും ഒന്നാകുകയായിരുന്നു. 950ലധികം വിമാനങ്ങൾ ഇവർക്ക്‌ സ്വന്തമായുണ്ട്‌.

യുണൈറ്റഡ് എയർലൈൻസ് ഹോൾഡിംഗ്സ്

2010ൽ യുണൈറ്റഡ് എയർലൈൻസും കോണ്ടിനെന്റൽ എയർലൈൻസും ഒന്നായതാണ്‌ യുണൈറ്റഡ് എയർലൈൻസ് ഹോൾഡിംഗ്സ്. 2023 ജനുവരി വരെ 4882 കോടി ഡോളറാണ്‌ ഈ ഭീമന്മാരുടെ വരുമാനം. 350 ലധികം സ്ഥിര റൂട്ടുകൾ ഇവർക്കുണ്ട്‌. 900-ലധികം വിമാനങ്ങളും കൈവശംവച്ചിരിക്കുന്നു. അമേരിക്കയിലെ ചിക്കാഗോയാണ്‌ ആസ്ഥാനം.

ലുഫ്താൻസ ഗ്രൂപ്പ്

ബ്രസൽസ് എയർലൈൻസ്, ഓസ്ട്രിയൻ എയർലൈൻസ്, സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ലുഫ്താൻസ എന്നിവ ഉൾപ്പെടുന്ന എയർലൈൻസ്‌ കൂട്ടായ്‌മാണ്‌ ലുഫ്താൻസ ഗ്രൂപ്പ്. 1953ലാണ്‌ ഇത്‌ സ്ഥാപിതമായത്‌. ജർമനിയാണ്‌ കമ്പനിയുടെ ആസ്ഥാനം. 2023 ജനുവരി വരെ 4879 കോടി ഡോളറാണ്‌ വരുമാനം. ഏകദേശം 270 വിമാനങ്ങളുമായി 310 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ ലുഫ്താൻസ പറക്കുന്നുണ്ട്‌.

എയർ ഫ്രാൻസ്- കെഎൽഎം ഗ്രൂപ്പ്

2004-ൽ കെഎൽഎം റോയൽ ഡച്ച് എയർലൈൻസും എയർ ഫ്രാൻസും ലയിച്ചുണ്ടായതാണ്‌ എയർ ഫ്രാൻസ്- കെഎൽഎം ഗ്രൂപ്പ്. 2023 ജനുവരിയിലെ കണക്കനുസരിച്ച് 3481 കോടി ഡോളറാണ്‌ വരുമാനം. 500-ലധികം വിമാനങ്ങൾ ഇവർക്കുണ്ട്‌.

ഇവയ്‌ക്കുപുറമേ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌, ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ്, ടർക്കിഷ് എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, എയർ കാനഡ എന്നിവയാണ്‌ വരുമാനത്തിൽ തൊട്ടുപിറകിലായി വരുന്ന വിമാന കമ്പനികൾ.


---- facebook comment plugin here -----


Latest