Connect with us

National

ആരാകണം മുഖ്യമന്ത്രി?; ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം

പ്രതിഭാ സിങും സുഖ്വിന്ദര്‍ സിങ് സുഖുവും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അഗ്നിഹോത്രിയും മുഖ്യമന്ത്രി പദവിയിലേക്കുള്ള പ്രഗത്ഭരുടെ നിരയില്‍ മുമ്പന്തിയിലുണ്ട്.

Published

|

Last Updated

ഷിംല | മുഖ്യമന്ത്രി ആരാകണമെന്നതിനെ ചൊല്ലി ഹിമാചല്‍ പ്രദേശ് കേണ്‍ഗ്രസില്‍ തര്‍ക്കം. പ്രതിഭാ സിങും സുഖ്വിന്ദര്‍ സിങ് സുഖുവും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അഗ്നിഹോത്രിയും മുഖ്യമന്ത്രി പദവിയിലേക്കുള്ള പ്രഗത്ഭരുടെ നിരയില്‍ മുമ്പന്തിയിലുണ്ട്.

ഹിമാചല്‍ പി സി സി ആസ്ഥാനത്തിനു മുമ്പില്‍ പ്രതിഭാ സിങിനെ അനുകൂലിക്കുന്നവര്‍ മുദ്രാവാക്യവുമായെത്തി. കൂടുതല്‍ എം എല്‍ എമാര്‍ തനിക്കൊപ്പമാണെന്ന് സുഖ്വിന്ദര്‍ സിങ് സുഖു അവകാശപ്പെട്ടു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം അല്‍പ സമയത്തിനുള്ളില്‍ ഷിംലയില്‍ ചേരും.

Latest