Connect with us

Kerala

ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?; മുല്ലപ്പെരിയാര്‍ ഭീഷണിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

അതേസമയം, ഡാമിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമായിരിക്കും. പൊട്ടില്ലായിരിക്കും. പൊട്ടിയാല്‍ ആര് ഉത്തരം പറയും. കോടതികള്‍ ഉത്തരം പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും  സുരേഷ്ഗോപി പറഞ്ഞു.

അതേസമയം, ഡാമിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും മറ്റു അധികൃതരും നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലൈക്കും ഷെയറുമാണ് പലരുടെയും  ലക്ഷ്യം.  സാമൂഹിക മാധ്യമത്തില്‍ പോസ്റ്ററുകള്‍ പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുകയാണ് ചിലര്‍ ചെയ്യുന്നത്.ആരും വ്യാജ പ്രചരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.

Latest