National
രാജ്യ തലസ്ഥാനം ആര്‍ക്കൊപ്പം; വോട്ടെണ്ണൽ ഇന്ന്
എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി.
ന്യൂഡൽഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്.രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും.8.30ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകും.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നാലെ ഇ വി എം വോട്ടുകളും എണ്ണും.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഈ മാസം അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 60.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ, ഇന്നലെ രാത്രി വൈകി തിര. കമ്മീഷൻ പുറത്തുവിട്ട പോളിംഗ് കണക്കിൽ 0.12 ശതമാനം വർധന കാണിക്കുന്നു. ഇതോടെ പോളിംഗ് ശതമാനം 60.54 ആയി ഉയർന്നു.
എക്‌സിറ്റ് പോളുകളും രാഷ്ട്രീയ നിരീക്ഷണങ്ങളും കടുത്ത പോരാട്ടം സൂചിപ്പിക്കുന്നതിനാൽ, എല്ലാ കണ്ണുകളും ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.