Connect with us

Kerala

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനാര്?; സിപിഎം വീണ്ടും ജെയ്ക് സി തോമസിനെ പോരിനിറക്കിയേക്കും

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം  | പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി കോണ്‍ഗ്രസില്‍ നിന്നും ആരെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയാകും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കണ്ടെത്തുകയെന്ന് ഏകദേശം ഉറപ്പായ കാര്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. രാഷ്ട്രീയത്തിലേക്കോ തിരഞ്ഞെടപ്പിലേക്കോ ഇല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു

അതേസമയം സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി പിടിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എല്‍ ഡി എഫ് നല്‍കിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പാര്‍ട്ടി സംഘടനാ സംവിധാനത്തെ സി പി എം സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കിക്കഴിഞ്ഞു.

 

Latest