International
യുഎസ് ഇനി ആര് ഭരിക്കും? പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ
അരിസോണ, നെവാഡ, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ എന്നീ ഏഴ് യുദ്ധഭൂമികളിലെ ഫലങ്ങളായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക.
വാഷിങ്ടൺ | 47-ാമത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് വാശിയേറിയ മത്സരം. പതിറ്റാണ്ടുകൾക്ക് ശേഷം വൈറ്റ് ഹൗസ് നേരിടുന്ന ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായിരിക്കും ഈ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രണ്ട് സ്ഥാനാർത്ഥികളും പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്വിംഗ് സംസ്ഥാനങ്ങളിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ആവശ്യം ആവശ്യമാണ്.
അരിസോണ, നെവാഡ, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ എന്നീ ഏഴ് യുദ്ധഭൂമികളിലെ ഫലങ്ങളായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക.
കമല ഹാരിസിന് കാഴ്ചപ്പാടുകളോ ആശയങ്ങളോ പരിഹാരങ്ങളോ ഇല്ലെന്നും വിവിധ വിഷയങ്ങളിൽ തന്നെ കുറ്റപ്പെടുത്തുന്നതാണ് അവളുടെ ഏക സന്ദേശമെന്നുമാണ് വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ ട്രംപ് കുറ്റപ്പെടുത്തുന്നത്. എന്നാൽ മറുവശത്ത് ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുമെന്നും ബന്ദികളെ നാട്ടിലെത്തിക്കുമെന്നും ഫലസ്തീൻ ജനതയുടെ അന്തസ്സിനും സ്വയം നിർണ്ണയാവകാശത്തിനും ഒപ്പം ഇസ്രായേലിൻ്റെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്താണ് കമല ഹാരിസിന്റെ മുന്നേറ്റം.
തിരഞ്ഞെടുപ്പിൽ ഇതിനകം 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേർ മുൻകൂർ വോട്ടുചെയ്തിട്ടുണ്ട്.