Connect with us

Kerala

മുന്‍ വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് എന്തിന്; കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

181 കോടി രൂപ എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ ചിലവഴിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Published

|

Last Updated

കൊച്ചി  | ദുരന്തമേഖലയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച ഹൈക്കോടതി ,വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.അതേ സമയം 181 കോടി രൂപ എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ ചിലവഴിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇത്.ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

അതേസമയം പണം റീഇമ്പേഴ്സ് ചെയ്യുമെന്ന് കേന്ദ്രം മറുപടി നല്‍കി. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

Latest