kamal haasan
കോൺഗ്രസ് ടിക്കറ്റിൽ എന്തുകൊണ്ട് എം പി ആയിക്കൂടായെന്ന് കമൽ ഹാസൻ
ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ കമൽ ഹാസനും പങ്കുചേർന്നിരുന്നു.
ചെന്നൈ | കോൺഗ്രസ് പിന്തുണയോടെ എന്തുകൊണ്ട് എം പി ആയിക്കൂടായെന്ന് നടനും മക്കൾ നീതി മയ്യം (എം എൻ എം) നേതാവുമായ കമൽ ഹാസൻ. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എം എൻ എം പിന്തുണയറിയിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥി ഇ വി കെ എസ് ഇളങ്കോവന് കമൽഹാസന്റെ ഇന്നലെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ കമൽ ഹാസനും പങ്കുചേർന്നിരുന്നു. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത്. വർഗീയ ശക്തികൾക്കെതിരെ ഒരുമിക്കുകയെന്നതു ദേശീയ പ്രാധാന്യമുള്ളതാണ്. ഇളങ്കോവന്റെ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും കമൽ പറഞ്ഞു.
പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. കോൺഗ്രസ്– ഡി എം കെ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് തമിഴ്നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ ഇളങ്കോവൻ.