Connect with us

Kerala

വ്യാജ ഐ ഡി കാര്‍ഡ് കേസിലെ പ്രതി ഫെനി നൈനാന്‍ എന്തിന് ഹോട്ടലില്‍ വന്നു?; ഇ എന്‍ സുരേഷ് ബാബു

കള്ളപ്പണ പെട്ടിയില്‍ വസ്ത്രങ്ങള്‍ എന്നത് നുണയാണ്. വസ്ത്രം ആണെങ്കില്‍ പല മുറികളിലേക്ക് എന്തിനു കൊണ്ടുപോയി.

Published

|

Last Updated

പാലക്കാട് | വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനി നൈനാന്‍ കെ പി എം ഹോട്ടലില്‍ വന്നത് എന്തിനെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ഇയാളുടെ കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. ബാഗ് ദുരൂഹമായി പല മുറികളിലേക്ക് എത്തി.

കള്ളപ്പണ പെട്ടിയില്‍ വസ്ത്രങ്ങള്‍ എന്നത് നുണയാണ്. വസ്ത്രം ആണെങ്കില്‍ പല മുറികളിലേക്ക് എന്തിനു കൊണ്ടുപോയി.

ഇതിന്റെയെല്ലാം തെളിവ് ഉടന്‍ പുറത്തുവരുമെന്നും സുരേഷ് ബാബു പറഞ്ഞു.