Health
കണ്ണിനുതാഴെ കറുത്ത പാടുകള്‍ വരുന്നത് എന്തുകൊണ്ട്?
ചില സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി കൃത്യസമയത്ത് ഉറങ്ങാന്‍ കഴിയാതിരിക്കുകയോ , മാനസികമോ ശാരീരികമോ ആയ കാരണങ്ങളാല്‍ ഉറക്കം വരാതിരിരിക്കുകയോ ചെയ്യുന്നത് കണ്ണിനുതാഴെ നിറവ്യത്യാസത്തിന് കാരണമാകും.
കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ പലര്‍ക്കും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന അന്വേഷണങ്ങള്‍ നല്ലതാണ്. കാരണങ്ങളില്‍ ചിലതെങ്കിലും നമുക്ക് പരിഹരിക്കാനാവുമല്ലോ. പാരമ്പര്യമായി ഉണ്ടാവുന്ന കറുപ്പുണ്ട് , ജീനിന്‍റെ സ്വഭാവവിശേഷങ്ങൾ ചർമ്മത്തിൻ്റെ നിറത്തേയും കട്ടിയെയും ബാധിക്കും.
ഉറക്കമില്ലായ്മയാണ് രണ്ടാമത്തേത്. ചില സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി കൃത്യസമയത്ത് ഉറങ്ങാന്‍ കഴിയാതിരിക്കുകയോ , മാനസികമോ ശാരീരികമോ ആയ കാരണങ്ങളാല്‍ ഉറക്കം വരാതിരിരിക്കുകയോ ചെയ്യുന്നത് ക്ഷീണത്തിന് മുഖത്ത് നീരിനുമൊപ്പം കണ്ണിനുതാഴെ നിറവ്യത്യാസത്തിനും കാരണമാകും.
മാറുന്ന കാലാവസ്ഥയോ അല്ലെങ്കിൽ പാരിസ്ഥിതിക സ്ഥിതികളോ കണ്ണിനു താഴെ വീങ്ങുന്നതിനും കറുക്കുന്നതിനും കാരണമാവാം. നിർജ്ജലീകരണം കൊണ്ടും കണ്ണിനുതാഴെ കറുത്ത പാടുകള്‍ വരു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കാരണം ചർമ്മത്തിന് മങ്ങലോ നിറവ്യത്യാസമോ ഉണ്ടാക്കും.
പോഷകാഹാരക്കുറവാണ് മറ്റൊരു പ്രശ്നം. കെ, ബി 12 , അയണ്‍ തുടങ്ങിയ വിറ്റാമിനുകളുടേയും ധാതുക്കളുടേയും അപര്യാപ്തത ചർമ്മത്തിൻ്റെ ആരോഗ്യത്തെ ബാധിക്കും. പ്രായം കൂടുമ്പോള്‍ ചർമ്മം ചുളിയുന്നതും കൊഴുപ്പ് പാഡുകൾ നഷ്ടപ്പെടുന്നതും കാരണം രക്തക്കുഴലുകൾ വെളിപ്പെടുമ്പോഴും കറുപ്പുനിറം ദൃശ്യമാകും.
ചിലതരം രോഗങ്ങളാണ് അടുത്തത്. ഹൈപ്പോതൈറോയിഡിസം, വിളർച്ച അല്ലെങ്കിൽ കരൾ രോഗം പോലുള്ള ചില അവസ്ഥകൾ കണ്ണിന് കീഴേയുള്ള കറുത്ത വൃത്തങ്ങൾക്ക് കാരണമാകും.ചില തരം ആൻ്റി ഹിസ്റ്റമിൻസ് അല്ലെങ്കിൽ ഡീകോംഗെസ്റ്റൻ്റുകൾ പോലുള്ള ചില മരുന്നുകൾ ഈ അവസ്ഥയുടെ കാരണമായേക്കാം. സ്ഥിരമായ പുകവലി രക്തയോട്ടം കുറയ്ക്കുകയും ചർമ്മത്തിൻ്റെ നിറവ്യത്യാസത്തിന് കാരണമാവുകയും ചെയ്യും.
ഇതില്‍ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും കണ്ണിന് താഴെ ചില ക്രീമുകളുപയോഗിക്കുകയും ചെയ്യാം. അലര്‍ജിയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാം. കടുത്ത വെയിലില്‍ കറുത്ത കണ്ണട ധരിക്കാം. ഇതൊക്കെയാണ് പരിഹാര മാര്‍ഗ്ഗങ്ങളായി ചെയ്യാന്‍ സാധിക്കുന്നത്.