Kerala
പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ എന്തിന് ഇടപെടുന്നു; എം വി ഗോവിന്ദനെതിരെ പി എം എ സലാം
കാന്തപുരം എന്നും തെറ്റുകള്‍ക്കെതിരെ പറയുന്നയാളാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ത്രീകള്‍ക്ക് എതിരാണെന്നും സലാം
മലപ്പുറം | സ്ത്രീ പൊതുരംഗ പ്രവേശത്തില്‍ ഇസ്ലാമിക വിധി പറഞ്ഞതിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മത പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നതെന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എന്നും തെറ്റുകള്‍ക്കെതിരെ പറയുന്നയാളാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അത് കണ്ടതണ്. സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും പി എം എ സലാം വിമര്‍ശിച്ചു.
വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നതിനെ സി പി എം തടഞ്ഞുവെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നും സ്ത്രീകള്‍ക്ക് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.