Connect with us

Kerala

എംപിമാർക്കും എംഎൽഎമാർക്കും സൗജന്യ പാസ് എന്തിന്? കെ എസ് ആർ ടി സിയോട് ഹൈക്കോടതി

സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി

Published

|

Last Updated

കൊച്ചി | എംപിമാർക്കും എംഎൽഎമാർക്കും ഉൾപ്പെടെ കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. ജീവനക്കാർക്ക് മാസ ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി എങ്ങനെയാണ് ഇത്രമാത്രം സൗജന്യ പാസുകൾ നൽകുന്നതെന്ന് കോടതി ചോദിച്ചു. അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു.

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത്. സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി പറഞ്ഞു.

മുൻ എംപിമാരും, എംഎൽഎമാരും അടക്കം ഉള്ളവർക്ക് ജീവിത അവസാനം വരെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്നു. ഇത് എങ്ങനെ നീതികരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.