Connect with us

Kerala

ഗാന്ധി ചിത്രം തകര്‍ത്തവരെ എന്തിന് കോണ്‍ഗ്രസ് സംരക്ഷിക്കുന്നു: മന്ത്രി റിയാസ്

ഇത്തരക്കാരെ പാര്‍ട്ടി സംരക്ഷിക്കുന്നത് നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേട്‌

Published

|

Last Updated

കോഴിക്കോട് | മഹാത്മാ ഗാന്ധിജിയുടെ ചിത്രം തകര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസ് എന്തിന് സംരക്ഷിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേടാണിത്. പ്രതികള്‍ക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. രാഹുല്‍ ഗാന്ധി എം പിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് എസ് ആര്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.

 

Latest