Connect with us

Kerala

നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി; സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹരജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Published

|

Last Updated

കൊച്ചി| നവകേരള സദസിനുവേണ്ടി സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവിച്ചു പോയെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി.

കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹരജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി, ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാനും സൈറ്റ് പ്ലാന്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

 

 

 

Latest