Connect with us

Kerala

സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണ നല്‍കുന്നത്? രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍

'പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കു സമയമില്ല. ഇസ്തിരിയിട്ട വസ്ത്രത്തില്‍ മരപ്പട്ടി മൂത്രമൊഴിച്ചു എന്ന് പറഞ്ഞപ്പാള്‍ അരക്കോടി നല്‍കുന്നു.'

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കു സമയമില്ല. ഇസ്തിരിയിട്ട വസ്ത്രത്തില്‍ മരപ്പട്ടി മൂത്രമൊഴിച്ചു എന്ന് പറഞ്ഞപ്പാള്‍ അരക്കോടി നല്‍കുന്നു.

സിദ്ധാര്‍ഥിന്റെ മരണത്തില്‍ വി സിയെ മുമ്പേ തന്നെ പുറത്താക്കേണ്ടതാണ്. കോളജില്‍ നടന്നതൊന്നും അറിയാത്ത അയാള്‍ എന്ത് വി സിയാണ്. കേന്ദ്രത്തില്‍ നിന്ന് എന്താണ് കിട്ടാനുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.

Latest