Kerala
വ്യാപക പരാതി; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പിഴവുകളാണ് ആശുപത്രിയില്‍ സംഭവിച്ചതെന്ന് രോഗികള്‍ പറയുന്നു
തിരുവനന്തപുരം | നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവിഭാഗം വിജിലന്‍സ് സംഘം പരിശോധന നടത്തി. ആശുപത്രിക്കെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിലും ചികിത്സ പിഴവിനെതിരെയും വലിയ പ്രതി,ധേം നിലനില്‍ക്കെയാണ് പരിശോധന
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പിഴവുകളാണ് ആശുപത്രിയില്‍ സംഭവിച്ചതെന്ന് രോഗികള്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രസവത്തിന് ശേഷം ഇവിടെ നിന്ന് എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത യുവതി മരിച്ചിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒമ്പത് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ആവശ്യമുള്ള ആശുപത്രിയില്‍ നിലവിലുള്ളത് നാലുപേര്‍ മാത്രമാണ്. ഇവരിലൊരാള്‍ ചികിത്സാര്‍ഥം അവധിയിലാണ്, മറ്റൊരാള്‍ ഉപരിപഠനത്തിന്റെ ഭാഗമായും അവധിയെടുത്തിരിക്കുകയാണ്. ദിനവും ആയിരക്കണക്കിന് പേരെത്തുന്ന ആശുപത്രിയില്‍ മണിക്കൂറുകളോളം വരിയില്‍നില്‍ക്കണം.