Kerala
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിറകെ വ്യാപക സൈബര്‍ ആക്രമണം; നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി
ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി
കൊച്ചി | ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിറകെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.
മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഡബ്ല്യുസിസി നേരത്തെ പ്രതികരിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകള്‍ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി