Connect with us

Saudi Arabia

സഊദിയിൽ പരക്കെ പൊടിക്കാറ്റിന് സാധ്യത: ജാഗ്രത നിർദ്ദേശം

അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് പ്രവിശ്യാ,നജ്‌റാൻ  എന്നിവിടങ്ങളിലാണ്  ശക്തമായ കാറ്റിന് സാധ്യതയുള്ളത്.

Published

|

Last Updated

ദമാം|സഊദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് പ്രവിശ്യാ,നജ്‌റാൻ  എന്നിവിടങ്ങളിലാണ്  ശക്തമായ കാറ്റിന് സാധ്യതയുള്ളത്.

ജിസാൻ, അസിർ എന്നീ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇടിമിന്നലോട് കൂടിയ   മഴക്ക്  സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.