Kerala
കേരളത്തിൽ ഇന്ന് വ്യാപക മഴക്ക് സാധ്യത; അലർട്ടുകളില്ല
ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത
തിരുവനന്തപുരം | ഇന്ന് കേരളത്തിൽ സാധാരണ മഴക്ക് സാധ്യത. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഞ്ഞ അലർട്ട് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐ എം ഡി- ജി എഫ് എസ്, യൂറോപ്യൻ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സ് (ഇ സി എം ഡബ്ല്യു എഫ്) മോഡലുകൾ പ്രകാരമാണിത്. കഴിഞ്ഞ ദിവസം 11 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യതയെന്നാണ് ഒടുവിൽ ലഭിച്ച മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്.
അറബികടലിലൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായി
അടുത്ത അഞ്ച് ദിവസം ഇതേ രീതിയിൽ കേരളത്തിൽ ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടാകും.
---- facebook comment plugin here -----