Connect with us

Kerala

വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു

പൊള്ളലേറ്റ ഭര്‍ത്താവ് രാജേന്ദ്രന്‍ ഇന്നലെ തന്നെ മരിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകന്‍ അമല്‍ (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് രാജേന്ദ്രന്‍ ഇവരെ തീക്കൊളുത്തിയത്. പൊള്ളലേറ്റ ഭര്‍ത്താവ് രാജേന്ദ്രന്‍ ഇന്നലെ തന്നെ മരിച്ചിരുന്നു.

അമ്മയെ തീക്കൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകനും പൊള്ളലേറ്റത്. രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചക്ക് മൂന്ന് മണിയോടെ ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും രാജേന്ദ്രന്‍ മരിച്ചു. വര്‍ക്കല അഗ്‌നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലെത്തിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ബിന്ദുവും മകനും മരിച്ചത്.