Kerala
ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു
എറണാകുളം വെങ്ങോല സ്വദേശി മുഹമ്മദ് ഹാരിസിനാണ് പൊള്ളലേറ്റത്. ഭാര്യ ആദിലയ്‌ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു

കൊച്ചി | ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ചു. എറണാകുളം വെങ്ങോല സ്വദേശി മുഹമ്മദ് ഹാരിസിനാണ് പൊള്ളലേറ്റത്. ഇയാളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ പ്രണയത്തിലായിരുന്ന യുവതിയുടെ ഫോട്ടോ മുറിയിലിരുന്ന് ഫോണില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഹാരിസ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭാര്യ ആദില തിളച്ച എണ്ണയെടുത്ത് കൊണ്ടുവന്ന് ഹാരിസിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
ഹാരിസിന്റെ ജനനേന്ദിയത്തിലും തുടയിലും കൈകളിലും നെഞ്ചിലും പുറത്തും പൊള്ളലേറ്റു. സംഭവത്തില്‍ ഹാരിസിന്റെ പരാതിയില്‍ ഭാര്യ മാറമ്പിള്ളി സ്വദേശിനി ആദിലയ്‌ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു.
---- facebook comment plugin here -----