Ongoing News
പത്ത് വർഷങ്ങൾക്ക് ശേഷം മുഖം മിനുക്കി വിക്കിപീഡിയ
അടുത്ത തലമുറയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ ഡെസ്‌ക്ടോപ്പ് ഇന്റര്‍ഫേസ് രൂപകല്‍പ്പന ചെയ്തതെന്ന് വിക്കിപീഡിയക്ക് നേതൃത്വം നൽകുന്ന വിക്കിമീഡിയ

ന്യൂഡല്‍ഹി | ജനപ്രിയ ഓൺലൈൻ സർവവിജ്ഞാന കോശമായ വിക്കിപീഡിയ മുഖം മിനുക്കി. പത്ത് വർഷങ്ങൾക്ക് ശേഷ വിക്കിപീഡിയ അതിന്റെ ഡെസ്‌ക്ടോപ്പ് ഇന്റര്‍ഫേസിന് പുതുരൂപം അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയ ജനുവരി 15ന് 22 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് നവീകരിച്ച ഡെസ്‌ക്ടോപ്പ് ഇന്റര്‍ഫേസ് വായനക്കാർക്ക് സമ്മാനിച്ചത്.
അടുത്ത തലമുറയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ ഡെസ്‌ക്ടോപ്പ് ഇന്റര്‍ഫേസ് രൂപകല്‍പ്പന ചെയ്തതെന്ന് വിക്കിപീഡിയക്ക് നേതൃത്വം നൽകുന്ന വിക്കിമീഡിയ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് വലിയ പരിചയമില്ലാത്തവർക്ക് പോലും എളുപ്പം ആക്‌സസ് ചെയ്യാവുന്ന രീതിയിലുള്ളതാണ് വിക്കിപീഡിയയുടെ പുതിയ രൂപകൽപനയെന്ന് വിക്കിമീഡിയ ടീം അറിയിച്ചു. വിക്കിപീഡിയ വായനക്കാരുമായും സന്നദ്ധ എഡിറ്റര്‍മാരുമായും കൂടിയാലോചിച്ചാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നത്.
കഴിഞ്ഞ 22 വര്‍ഷമായി ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്ന സ്വതന്ത്ര വിജ്ഞാന കോശമാണ് വിക്കിപീഡിയ. മലയാളത്തിൽ ഉൾപ്പെടെ പത്ത് ഭാഷകളിൽ വിക്കിപീഡിയ ലഭ്യമാണ്. ലോകമെമ്പാടുമുള്ള വായനക്കാരില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നുമുള്ള ഫീഡ്ബാക്കിന് അനുസൃതമായാണ് അപ്ഡേറ്റ്. വര്‍ദ്ധിച്ചുവരുന്ന പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചതെന്ന് വിക്കിമീഡിയ ഫൗണ്ടേഷനിലെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ടെക്‌നോളജി ഓഫീസര്‍ സെലീന ഡെക്കല്‍മാന്‍ പറഞ്ഞു.