Uae
റമസാനിൽ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ
കൂടുതല്‍ വിവരങ്ങള്‍ക്ക് https://w.wiki/BSNv സന്ദര്‍ശിക്കുകയോ support@wikilovesramadan.org ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

ദുബൈ | റമസാന്‍ മാസക്കാലത്ത് ഇസ്ലാമിക വിഷയങ്ങളില്‍ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ.ഇസ്ലാമിക സംസ്‌കാരം, പൈതൃകം, പ്രശസ്ത വ്യക്തികള്‍, സ്ഥലങ്ങള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ലേഖനമെഴുത്ത് മത്സരം.
വിക്കിമീഡിയ ഫൌണ്ടേഷന്റെ സഹായത്തോടെ വിക്കിനോളജ് പാര്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. 32 രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ഭാഷകളിലാണ് മത്സരം. മലയാള ഭാഷയിലടക്കം നൂറുകണക്കിന് വിഷയങ്ങളില്‍ അയ്യായിരത്തോളം ലേഖനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമാവുന്നുണ്ട്. കൂടുതല്‍ ലേഖനം എഴുതുന്നവര്‍ക്ക് സമ്മാനവും നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് https://w.wiki/BSNv സന്ദര്‍ശിക്കുകയോ support@wikilovesramadan.org ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
ഇന്റര്‍നെറ്റിലെ സൗജന്യ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അറിവു പങ്കുവയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പര ബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കിപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കിബുക്കുകള്‍, വിക്കിവോയേജ് തുടങ്ങിയ വിക്കി സംരഭങ്ങളിലും പ്രസ്തുത പദ്ധതിയുടെ ഭാഗമായി ലേഖനമെഴുത്ത് മത്സരം നടക്കുന്നുണ്ട്.