Connect with us

Kerala

വയനാട്ടില്‍ രണ്ടിടത്ത് കാട്ടാനയാക്രമണം; യുവാവിന് പരുക്ക്

തിരുനെല്ലി അപ്പപ്പാറയിലും കുറിച്യര്‍ മലയിലും കാട്ടാനാ ആക്രമണമുണ്ടായി

Published

|

Last Updated

കല്‍പറ്റ | കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസനാണ് പരുക്കേറ്റത്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം രാവിലേ ഏഴ് മണിയോടെയാണ് സംഭവം. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെ വയനാട് കുറിച്യര്‍ മലയിലും കാട്ടാനാ ആക്രമണമുണ്ടായി. എസ്റ്റേറ്റില്‍ പണിക്ക് പോവുകയായിരുന്ന ഷാജി സഞ്ചരിച്ച ബൈക്ക് ആന തകര്‍ത്തു. ബൈക്ക് നിര്‍ത്തി ഓടിയതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.