Connect with us

Kerala

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും.

Published

|

Last Updated

മാനന്തവാടി | വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും. സര്‍ക്കാരിനായി ജില്ലാ കലക്ടറാണ് സഹായം പ്രഖ്യാപിച്ചത്.

അതിനിടെ, വനംവകുപ്പിനെതിരെ ആരോപണവുമായി അജീഷിന്റെ പിതാവ് ജോസഫ് രംഗത്തെത്തി. ജീവന്‍ നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പു മന്ത്രി രാജിവെക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

കാട്ടാന ഇറങ്ങിയതില്‍ മുന്നറിയിപ്പോ നിര്‍ദേശങ്ങളോ ലഭിച്ചിരുന്നില്ലെന്നുംവന്യജീവി ആക്രമണം കാരണം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും ജോസഫ് കുറ്റപ്പെടുത്തി.

 

 

 

Latest