Connect with us

Kerala

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് കാമറാമാന്‍ എവി മുകേഷ് അന്തരിച്ചു

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Published

|

Last Updated

പാലക്കാട് | മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാന്‍ എവി മുകേഷ് അന്തരിച്ചു. 34 വയസായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്.