Kerala
കോഴിക്കോട് വീടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിനുള്ളില്‍ കാട്ടുപന്നിയെ കണ്ട സലീം പെട്ടെന്ന് മുറിയിലേക്ക് മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.

കോഴിക്കോട്| കോഴിക്കോട് കൊടുവള്ളി നരിക്കുനിയില്‍ വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി. കാട്ടുപന്നി ആക്രമണത്തില്‍ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീട്ടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. വീടിനുള്ളില്‍ കാട്ടുപന്നിയെ കണ്ട സലീം പെട്ടെന്ന് മുറിയിലേക്ക് മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഇതോടെ കാട്ടുപന്നി മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടുപന്നി വീടിന്റെ വരാന്തയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്.