Kerala
കുട്ടനാട്ടില്‍ വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ ലൈസന്‍സ് ഉള്ള തിരുവല്ല സ്വദേശി സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് കൊന്നത്

ആലപ്പുഴ | കുട്ടനാട്ടില്‍ വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കാര്‍ഷിക വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ വനം വകുപ്പിന്റെ അനുമതിയോടെയാണ് വെടിവെച്ചു കൊന്നത്.
ഇന്ന് പുലര്‍ച്ചെ വീയപുരം പഞ്ചായത്തിലെ കല്ലേലിപത്തിലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. പാടത്ത് നിന്ന് കരയിലേക്ക് കയറി വന്ന പന്നി ആളുകളെ കണ്ടതോടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടിക്കയറി. ഇവിടെ മതില്‍കെട്ടുള്ളതിനാല്‍ പന്നിക്ക് പുറത്തേക്ക് കടക്കാനായില്ല.
വീട്ടില്‍ കാട്ടുപന്നി കയറിയ വിവരം പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ഫോറസ്റ്റിലും വിവരം അറിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ ലൈസന്‍സ് ഉള്ള തിരുവല്ല സ്വദേശി സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് കൊന്നത്. രണ്ട് റൗണ്ട് വെടിയുതിര്‍ത്തു. ഏകദേശം എട്ട് മാസം പ്രായം വരുന്ന ആണ്‍ വര്‍ഗത്തില്‍പ്പെട്ട പന്നിയെയാണ് കൊന്നത്. പന്നിയെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മറവ് ചെയ്തു.