Kozhikode
കൃഷിയിടത്തില്‍ കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
വരും ദിവസങ്ങളില്‍ കൃഷിയിടങ്ങളില്‍ കൂടുതല്‍ പരിശോധന
മാവൂര്‍ | കൃഷിയിടത്തിന്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മണന്തലക്കടവ് മാവൂര്‍ പാടം ഭാഗത്ത് എം പാനല്‍ ഷൂട്ടര്‍ അനീഷ്‌കുമാറാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.
മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കര്‍ഷകരുടെ കൃഷിയിടങ്ങള്‍ കൂട്ടമായെത്തിയ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്ത് കര്‍ഷകര്‍ കൃഷികളില്‍ നിന്ന് വിട്ടുനിന്നതോടെ മാവൂരില്‍ നായാട്ടുസംഘത്തെ ഉപയോഗിച്ച് പന്നികളെ തുരത്താന്‍ തീരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.45നാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. പന്നിയുടെ ജഡം പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ശാസ്്ത്രീയമായി സംസ്‌കരിക്കുന്നതിന് മാവൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിച്ച് പിന്നീട് മറവ് ചെയ്തു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശത്ത് കൃഷിയിടങ്ങളില്‍ കാവലുകള്‍ ഉണ്ടാകുമെന്ന് വന്യമൃഗ പ്രതിരോധ സമിതി അറിയിച്ചു.