Kerala
കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങി; വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു
നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെച്ച് പടയപ്പയെ തുരത്തുകയായിരുന്നു

മൂന്നാര്‍ | കാട്ടുകൊമ്പന്‍ പടയപ്പ ടൗണില്‍ ഇറങ്ങി വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് കാട്ടുകൊമ്പന്‍ ഇറങ്ങിയത്. പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തിയതായാണ് വിവരം. നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെച്ച് പടയപ്പയെ തുരത്തുകയായിരുന്നു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ പടയപ്പ മദപ്പാടിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആന ടൗണിലേക്കിറങ്ങി വ്യാപക നാശനഷ്ടം വിതച്ചത്.
---- facebook comment plugin here -----