Kerala
കാട്ടുപോത്ത് ആക്രമണം; ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം
കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലാട്ടി അബ്രഹാമിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സാണ് തടഞ്ഞത്.
കോഴിക്കോട് | കാട്ടുപോത്ത് കര്‍ഷകനെ കൊലപ്പെടുത്തിയ കോഴിക്കോട്ടെ കക്കയത്ത് ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം. കൊല്ലപ്പെട്ട പാലാട്ടി അബ്രഹാമിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സാണ് തടഞ്ഞത്.
കാട്ടുപോത്തിനെ വെടിവെക്കാതെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാമെന്ന് ജില്ലാ കലക്ടര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന് ആംബുലന്‍സ് വിട്ടയച്ചു.
---- facebook comment plugin here -----