Connect with us

Kerala

കാട്ടുപോത്ത് ആക്രമണം; യുവാവിന് പരുക്കേറ്റു

അട്ടപ്പാടി വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് പരുക്കേറ്റത്.

Published

|

Last Updated

പാലക്കാട് | കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം.

വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് പരുക്കേറ്റത്.

വെള്ളിങ്കിരി കന്നുകാലികളെ മേയ്ക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു കാട്ടുപോത്ത് ഓടിയെത്തി ആക്രമിച്ചത്. കാലിന് പരുക്കേറ്റ ഇയാളെ കോട്ടത്തറ ട്രൈബല്‍ സപെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest