Connect with us

Kerala

മൂന്നാറില്‍ പകല്‍ വീണ്ടും കാട്ടുപോത്തിറങ്ങി

വേനൽ കടുത്തതോടെ വനത്തിൽ തീറ്റ കുറഞ്ഞു

Published

|

Last Updated

മൂന്നാര്‍ | മൂന്നാറില്‍ പകല്‍ സമയത്ത് പരിഭ്രാന്തി പരത്തി വീണ്ടും കാട്ടുപോത്ത് ഇറങ്ങി. വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ വേനല്‍ കനത്തതോടെ കാട്ടുപോത്തും ഭീതി പടര്‍ത്തുന്ന സാഹചര്യമുണ്ട്.

മൂന്നാര്‍ ടീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. ജനവാസ മേഖലയില്‍ എത്തിയെങ്കിലും കാട്ടുപോത്ത് ആക്രമണത്തിന് മുതിരാതിരുന്നത് ആശ്വാസമായി. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ ടാറ്റ ആശുപത്രി ക്വാര്‍ട്ടേഴ്സിന് സമീപവും നല്ലതണ്ണി മേഖലയിലും പകല്‍ കാട്ടുപോത്തിറങ്ങിയിരുന്നു. ഏതാനും നാള്‍ മുമ്പ് രണ്ട് തവണ മൂന്നാര്‍ ടൗണില്‍ പകല്‍ കാട്ടുപോത്തെത്തി.

 

 

 

Latest