Kerala
കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ 57കാരന്‍ കൊല്ലപ്പെട്ടു
മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍ ആണ് കൊല്ലപ്പെട്ടത്.
ഇടുക്കി|മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 57കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍ ആണ് കൊല്ലപ്പെട്ടത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയര്‍ ലൈന്‍ ഇടാന്‍ പോയ വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പത് പേര്‍ അടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.
---- facebook comment plugin here -----