Connect with us

Kerala

വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക സ്വദേശി വിഷ്ണു (22) ആണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

പുല്‍പ്പള്ളി | വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക സ്വദേശി വിഷ്ണു (22) ആണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ വനപാലകര്‍ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

പാതിരി റിസര്‍വ് വനത്തിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുമ്പോഴാണ് വിഷ്ണുവിനെ കാട്ടാന ആക്രമിച്ചത്.

 

---- facebook comment plugin here -----

Latest