Connect with us

Kerala

കാട്ടാനയാക്രമണം; പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു

മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ചോല നായ്ക്കര്‍ വിഭാഗക്കാരനായ മണി (35) ആണ് മരിച്ചത്.

Published

|

Last Updated

മലപ്പുറം | കാട്ടാനയാക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ചോല നായ്ക്കര്‍ വിഭാഗക്കാരനായ മണി (35) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് മണിയെ ആശുപത്രിയിലെത്തിച്ചത്.

 

Latest