Connect with us

Kerala

കാട്ടാന ആക്രമണം; ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

Published

|

Last Updated

തൃശൂര്‍  | കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയെന്നടക്കുമള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.

അതിരപ്പിള്ളിയില്‍ വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടുപേര്‍ക്കാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട, വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.

ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ എല്ലാവരും ചിതറിയോടി. എന്നാല്‍ സതീഷും അംബികയും ആനയുടെ മുന്നില്‍ പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തുനിന്നുമാണ് കണ്ടെത്തിയത്

 

Latest