Connect with us

Kerala

കാട്ടാന ആക്രമണം: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

എറണാകുളം കോതമംഗലം കണാച്ചേരി സ്വദേശി എല്‍ദോസ് (40) ആണ് ഇന്നലെ രാത്രി മരിച്ചത്.

Published

|

Last Updated

കൊച്ചി | കാട്ടാന ആക്രമണത്തില്‍ 40കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍.വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്ക് യുഡിഎഫ് പ്രതിഷേധ റാലിയും നടത്തും.

സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും പരാജയമാണ് മരണത്തിന് ഇടയാക്കിയത്. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. വൈകീട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

എറണാകുളം കോതമംഗലം കണാച്ചേരി സ്വദേശി എല്‍ദോസ് (40) ആണ് ഇന്നലെ രാത്രി മരിച്ചത്.
എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ്, രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Latest