Kerala
മൂന്നാറില്‍ കാട്ടാന ആക്രമണം; വിദേശികള്‍ സഞ്ചരിച്ച കാര്‍ ചവിട്ടി മറിച്ചു
പ്രദേശത്തുണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
![](https://assets.sirajlive.com/2025/02/wild-elephant-897x538.jpg)
മൂന്നാര്‍ മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്‌നല്‍ പോയിന്റിന് സമീപമാണ് സംഭവം. വിദേശ സഞ്ചാരികള്‍ യാത്ര ചെയ്ത ഇന്നോവ കാറാണ് കാട്ടാന ചവിട്ടി മറിച്ചത്. കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു കിടക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
ലിവര്‍പൂളില്‍ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്.
ഇവര്‍ക്ക് കാര്യമായ പരുക്കുകള്‍ ഇല്ല. സമീപത്തുണ്ടായിരുന്നവരാണ് കാര്‍ ഉയര്‍ത്തി കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ആര്‍ആര്‍റ്റി സംഘമെത്തിയാണ് കാട്ടാനയെ തുരത്തിയത്.
ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.