Kerala
നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരുക്ക്
പരുക്കേറ്റ പഴനിസ്വാമിയെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് | നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്ക്.എസ് പഴനിസ്വാമിക്കാണ് പരുക്കേറ്റത്.
രാവിലെ കാരപ്പാറയില്‍ നിന്നുള്ള കെഎസ്ആര്‍ടിഎസി ബസില്‍ കയറാനായി നടന്നുവരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ പഴനിസ്വാമിയെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കാരപ്പാറ കെഎഫ്ഡിസി തോട്ടത്തിലെ തൊഴിലാളിയാണ് പഴനിസ്വാമി.
---- facebook comment plugin here -----